Latest NewsKeralaNews

ഇത്രയ്ക്ക് ക്രൂരത വേണമായിരുന്നോ ഏമാന്‍മാരെ? പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു

തൊടുപുഴ: പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു. സവാരി ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് പണം പിടിച്ചുപറിച്ചത്. മാധവനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അന്ന് നടന്ന സംഭവത്തെ കുറിച്ച് മാധവന്‍ വിശദീകരിച്ചിരുന്നതിങ്ങനെ:

തൊടുപുഴ സഹകരണ ആശുപത്രിയില്‍ നിന്ന് മരുന്നു വാങ്ങി മടങ്ങവേ ഓട്ടോയാണെന്ന് കരുതിയാണ് താന്‍ പൊലീസ് ജീപ്പിന് കൈകാണിച്ചത്. ഇതോടെ എന്നെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെടുത്തു. ഇടതുകണ്ണിന് അടിയേറ്റ പരിക്കുമുണ്ടായിരുന്നു. രാത്രി ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴാണ് പൊലീസ് അതിക്രമം ഉണ്ടായത്. കൈവശമുണ്ടായിരുന്ന പണം പൊലീസുകാര്‍ തട്ടിയെടുത്തു. ഏറെനേരം ഓട്ടോ കാത്തുനിന്നിട്ടും ഓട്ടോ കിട്ടിയില്ലെന്നും ഇതേത്തുടര്‍ന്ന് ഒരു വാഹനം വരുന്നതുകണ്ട് കൈകാണിച്ചെന്നുമാണ് മോഹനന്‍ പറയുന്നത്. പൊലീസ് ജീപ്പാണെന്ന് അടുത്ത് നിര്‍ത്തിയപ്പോഴാണ് മനസ്സിലായത്. പൊലീസുകാര്‍ ചാടിയിറങ്ങി അസഭ്യം പറഞ്ഞ ശേഷം പിടിച്ച് ജീപ്പിലിട്ട് മര്‍ദ്ദിച്ചെന്നും പിന്നെ സ്റ്റേഷനില്‍ കൊണ്ടുപോയും തല്ലിച്ചതച്ചെന്നുമാണ് മാധവന്‍ പരാതി നല്‍കിയിട്ടുള്ളത്. ബ്ളഡ് പ്രഷര്‍ താഴ്ന്നതിനെ തുടര്‍ന്ന് രാത്രിയില്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും മാധവന്‍ വിശദീകരിച്ചിരുന്നു.

വാഹനം കാത്തു നില്‍ക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി കൈ കാണിച്ചു. വാഹനം നിര്‍ത്തിയ പൊലീസുകാര്‍ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മര്‍ദിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന 4500 രൂപ പൊലീസുകാര്‍ കൈക്കലാക്കി. വീട്ടിലേക്കു പോകാന്‍ ഒരു പൊലീസുകാരിയാണു 50 രൂപ തന്നത് – ഇതായിരുന്നു പരാതി. രാത്രി 7 മണിക്ക് പിടികൂടിയ മാധവനെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. മാധവനെ കുടുംബാഗംങ്ങള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധവന്റെ കണ്ണിനായിരുന്നു പരിക്ക്. സ്റ്റേഷനില്‍ വച്ച് തന്നെ അസഭ്യം പറയുകയും ഇതുകേട്ടു വന്ന വനിതാ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും മാധവന്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം പൊലീസ് ഇത് നിഷേധിച്ചു . ഇങ്ങനെ ഒരു സംഭവം നടന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ നഗ്‌നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തെന്നും പിന്നീട് കേസെടുത്ത് മകനെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരിച്ചത്. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മാധവന്‍ മാനസികമായി തളര്‍ന്ന നിലയിലായിരുനന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മണക്കാട് അങ്കംവെട്ടി കവലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന മാധവനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തൊടുപുഴ എസ്.ഐ വി സി വിഷ്ണുകുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button