Latest NewsKeralaNews

പിറന്ന നാടിനു വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ധീര ജവാൻ സാം എബ്രഹാമിന് മാവേലിക്കരയുടെ അന്ത്യാഞ്ജലി ( വീഡിയോ )

മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും അദ്ദേഹത്തിൻറെ ഭൗതിക ശരീരം ജന്മനാടായ മാവേലിക്കരയിലെത്തിയത് ഇന്നാണ്. ഒരു നാടിന്റെ മുഴുവൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങി അദ്ദേഹത്തിൻറെ ഭൗതിക ശരീരം അദ്ദേഹം പഠിച്ച സ്‌കൂളിൽ പൊതു ദർശനത്തിനു വെച്ചു. സാമിന്റെ മരണവിവരം എട്ടുമാസം ഗര്‍ഭിണിയായ അനുവിനെ അറിയിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും രണ്ടുനാള്‍ കാത്തിരുന്നു. സാമിന് അപകടമുണ്ടായെന്നും സാരമായ പരുക്കുണ്ടെന്നും മാത്രമാണു കൊല്ലം തേവലക്കരയിലായിരുന്ന അനുവിനെ അറിയിച്ചിരുന്നത്.

പതിവുപരിശോധനകള്‍ക്കായി ഇന്നലെ കായംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണു ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത അറിയിച്ചത്. തുടര്‍ന്നു മാവേലിക്കരയിലെ വീട്ടിലെത്തിയ അനുവിന്റെ സങ്കടം ഏവർക്കും നൊമ്പരമായി.ജമ്മുകശ്മീരിലെ സുന്ദര്‍ബനിയില്‍ പാക് വെടിവെയ്പില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് പോനകം തോപ്പില്‍ വീട്ടില്‍ സാം ഏബ്രഹാമി(35)ന് ഇന്നു ജന്മനാട് വിട നല്‍കും.സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ടിന് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button