ശ്രീനഗര്‍: അതിര്‍ത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ അതിര്‍ത്തി ജില്ലയായ രജൗരിയിൽ നൗഷേര സെക്ടറിൽ വൈകിട്ട് നാല് മണിയോടെയാണ് ഇന്ത്യൻ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. തുടക്കത്തിൽ ചെറു തോക്കുകൾ ഉപയോഗിച്ചായിരുന്നു പാക് സൈനികരുടെ വെടിവയ്പ്പ്. ശേഷം ചെറു പീരങ്കികൾ ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ സൈനികരും ശക്തമായി തിരിച്ചടിച്ചു.
Jammu & Kashmir: Pakistan violates ceasefire in Nowshera sector of Rajouri district. Indian Army retaliating. pic.twitter.com/MR2srA89FJ
— ANI (@ANI) May 28, 2019
നേരത്തെ അനന്ത്നാഗ് ജില്ലയിലെ വനപ്രദേശത്ത് ഇന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഭീകരരുടെ മരണങ്ങൾ പ്രദേശത്തെ യുവാക്കളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments