KeralaLatest NewsNews

ജിത്തു വധക്കേസ്: ജയമോളെ കുറിച്ച് പൊലീസിന് നടുക്കുന്ന വസ്തുതകള്‍ : ഇങ്ങനെയുള്ള ഒരാള്‍ അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് പൊലീസ്

കൊല്ലം : കുരീപ്പള്ളി ജിത്തു വധക്കേസില്‍ അറസ്റ്റിലായ അമ്മ ജയമോളെ കുറിച്ച് ചില ഞെട്ടിക്കുന്ന വസ്തുതകള്‍ പൊലീസിന് ലഭിച്ചു. അവര്‍ അന്ധവിശ്വാസത്തിന് അടിമയായിരുന്നെന്നു പോലീസ്.

ജയമോള്‍ക്ക് സാത്താന്‍ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദരോഗവും ഉണ്ടായിരുന്നതായും പോലീസിനു മൊഴി ലഭിച്ചു. ജയമോളെ പോലീസ് വീണ്ടും ചോദ്യംചെയ്തു. ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ പത്തുപേരെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തു. പെട്ടെന്നു കോപിക്കുന്ന സ്വഭാവമായിരുന്നു ജയമോള്‍ക്കെന്നാണു ബന്ധുക്കള്‍ നല്‍കിയ മൊഴി.

വീട്ടിലെ ലാന്‍ഡ്‌ഫോണില്‍നിന്നുള്ള വിളികളുടെ വിശദ വിവരം ബി.എസ്.എന്‍.എല്ലില്‍നിന്നു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ചാത്തന്നൂര്‍ എ.സി.പി: ജവഹര്‍ ജനാര്‍ഡിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജിത്തുവിന്റെ വീടും മൃതശരീരം കണ്ടെത്തിയ സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. ജിത്തുവിന്റെ വീടും സംഭവസ്ഥലവും വനിതാ കമ്മിഷന്‍ അംഗം എം.എസ്.
താരയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സന്ദര്‍ശിച്ചു. ജിത്തുവിന്റെ പിതാവ്, സഹോദരി എന്നിവരില്‍നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button