ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവര്‍ക്കൊപ്പം നടക്കുമ്പോള്‍ അവരുടെ ചേച്ചിയാണോ എന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് ഈ അമ്മ. അമേരിക്കയില്‍ നിന്നുള്ള ജെസിക്ക എന്‍സ്‌ലോവാണ് യുവത്വം നിലനിർത്തുന്ന അമ്മ.
മകള്‍ക്കൊപ്പമുള്ള ജെസിക്കയുടെ ചിത്രങ്ങള്‍ കണ്ടാല്‍ രണ്ടു കൂട്ടുകാരികളാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. പലരുടെയും സംശയം തിളക്കമാര്‍ന്ന ചര്‍മത്തിനും എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും പിന്നിലെ ജെസിക്കയുടെ രഹസ്യം എന്തായിരിക്കുമെന്നാണ്.
തന്റെ ഏറ്റവും ഇളയ കുഞ്ഞിനെ 2013ല്‍ പ്രസവിച്ചതോടെയാണ് ജെസിക്കയ്ക്കു ശരീരഭാരം ക്രമാതീതമായി കൂടുന്നതായി തോന്നിയത്. ഇതോടെ ഭക്ഷണ പ്രിയയായ ജെസിക്ക തന്റെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്ത് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഓട്മീല്‍, പഴങ്ങള്‍, ഗോതമ്പ് ബ്രെഡ് എന്നിവ ശീലമാക്കി.
പിന്നീട് കൃത്യമായി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. ജെസിക്കയുടേത് ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദിവസങ്ങളില്‍ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു. ജെസിക്ക തന്റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ്. ഇതുകൊണ്ടെല്ലാം തന്നെയാണ് ജെസിക്കയ്ക്ക് സമൂഹമാധ്യമത്തില്‍ സെലിബ്രിറ്റി പരിവേഷമുള്ളത്. ജെസിക്ക തന്റെ ഫോളോവേഴ്‌സിനെ പ്രചോദിപ്പിക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവെക്കാറുമുണ്ട്.
വീട്ടമ്മമാരാണ് ഇപ്പോള്‍ ജെസിക്കയുടെ ഇന്‍സ്റ്റഗ്രാമിന്റെയും യൂട്യൂബ് ചാനലിന്റെയും ആരാധകരേറെയും. വണ്ണം കുറയ്ക്കല്‍ പ്രക്രിയയെ മഹാസംഭവമായി കാണുന്നവരോട് ആദ്യം ആ ചിന്തയെ മനസ്സില്‍ നിന്നും തൂത്തു കളയൂ എന്നു പറയുകയാണ് ജെസിക്ക.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments