ന്യൂഡൽഹി : സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് റിപ്പോർട്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി ലോകത്തെ തന്നെ അഞ്ചാം സ്ഥാനത്തിലെത്തുകയും ചെയ്യും. കുറഞ്ഞ തോതിലുള്ള വളർച്ചയും അപൂർണ്ണമായ പരിഷ്കരണ നടപടികളുമാണ് മറ്റു രാജ്യങ്ങൾക്കുള്ളത്. എന്നാൽ ഇന്ത്യയിൽ ദീർഘ കാല വളർച്ചക്കുതകുന്ന പരീക്ഷണങ്ങളാണ് നടപ്പിലാക്കുന്നത്. സാൻക്റ്റം വെൽത്ത് മാനേജ്‌മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന വസ്തുത വെളിപ്പെടുത്തിയിരിക്കുന്നത്.
വികസിത രാഷ്ട്രങ്ങളിലെ വളർച്ച രണ്ടും മൂന്നും ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യയാകട്ടെ 7 .5 % കടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയുടെ വളർച്ചക്ക് വേഗം കുറഞ്ഞിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ വളർച്ച മുന്നോട്ടാണ്. വളർന്നു വരുന്ന വിപണികളിൽ ഇന്ത്യക്കാണ് സാധ്യത കൂടുതൽ. ഇന്ത്യയിൽ നടപ്പിലാക്കിയ ആധാർ പദ്ധതി,ജൻധൻ പദ്ധതി,നോട്ട് റദ്ദാക്കൽ തുടങ്ങിയവ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയുടെ ധന കമ്മി 3 .5 %ആയി ഉയരുമെങ്കിലും അത് സാമ്പത്തിക സുസ്ഥിരതയെ അപകടത്തിലാക്കില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥാ തിരിച്ചു വരവിന്റെ പാതയിലാണ്. മോർഗൻ സ്റ്റാൻലിയുടെ അവലോകനത്തിൽ പറയുന്നു.
Post Your Comments