ന്യൂഡല്‍ഹി: 39,000 കോടി ചിലവിട്ട് റഷ്യയില്‍ നിന്ന് ഇന്ത്യ അഞ്ച് മിസൈലുകള്‍ വാങ്ങുന്നു. റഷ്യന്‍ നിര്‍മിത അഞ്ച് എസ്-400 ട്രൈംഫ് മിസൈലുകളാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി കേന്ദ്രം അവസാന കൂടിക്കാഴ്ച തുടങ്ങി. 400 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ചാരവിമാനങ്ങളോ, മിസൈലുകളോ വന്നാൽ അതിനെ കണ്ടെത്താനും തകർക്കാനും ഇവയ്ക്ക് കഴിയും.
Read Also: സൗദിയില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
2015 ഡിസംബര്‍ മാസമാണ് മിസൈല്‍ ഇടപാടിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതോടെ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments