Latest NewsNewsIndia

അഗ്‌നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രളയ് വിന്യസിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

 

ന്യൂഡല്‍ഹി : അഗ്‌നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാ നൊരുങ്ങി ഇന്ത്യന്‍ സൈന്യം. പാക്-ചൈന അതിര്‍ത്തി ലക്ഷ്യമാക്കിയാണ് പ്രളയ് മിസൈലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ പൊടുന്നനെ ട്രക്കുകളില്‍ ഘടിപ്പിച്ച വിക്ഷേപണികളില്‍ നിന്നും പ്രളയ് കുതിച്ചുയരും.

Read Also:ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു: എൻഐഎ

150-500 കിലോമീറ്റര്‍ പരിധിയില്‍ പ്രളയ് തീതുപ്പുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. പുതിയ ഭൂതല ബാലിസ്റ്റിക് മിസൈലുകള്‍ തയ്യാറാണെന്നും നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അതിര്‍ത്തികളിലെ അടിയന്തിര ആവശ്യം പരിഗണിച്ചു തന്നെയാണ് ഹ്രസ്വദൂര മിസൈലുകളുടെ അതിവേഗത്തിലുള്ള നിര്‍മ്മിതി . മൂന്നിലേറെ തവണത്തെ പരീക്ഷണങ്ങളെ വിജയകരമായി പൂര്‍ത്തിയാക്കിയ പ്രളയ് നിലവിലെ ചൈനയുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ്. പാക്-ചൈന അതിര്‍ത്തിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഉഗ്രപ്രഹര ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈലുകള്‍ കുതിക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button