Latest NewsIndiaNews

നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ഹര്‍ജി

ചണ്ഡിഗഢ്•ഹരിയാനയില്‍ ഇരട്ടപ്പദവി വിവാദത്തില്‍ അകപ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.കഴിഞ്ഞ വര്‍ഷം ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ശ്യാം സിംഗ് റാണ, ബക്ശിക്ഷ് സിംഗ് വിര്‍ക്, സീമ ത്രിഖ, കമാല്‍ ഗുപ്ത എന്നിവരെയാണ് 2015 ജൂലായില്‍ ഹരിയാന സര്‍ക്കാര്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഈ നിയമനം കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരുടെ നിയമനം ഭരണഘടനാ വിരുദ്ധവും പ്രാബല്യമില്ലാത്തതുമാണെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകനായ ജഗ്മോഹന്‍ സിംഗ് ഭാട്ടി പറഞ്ഞു.

ഇവരെ എത്രയും വേഗം അയോഗ്യരാക്കണമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ഭാട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇരട്ട പദവി വിവാദത്തില്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാര്‍ അയോഗ്യരായതിനു പിന്നാലെയാണ് പുതിയ സംഭവവികാസം. നേരത്തെ പഞ്ചാബിലും സമാനമായ സംഭവമുണ്ടായിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി 18 എം.എല്‍.എമാരെ മുന്‍ സര്‍ക്കാര്‍ നിയമിച്ച്‌ 2016 ഓഗസ്റ്റില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമനം മന്ത്രിമാരുടെ എണ്ണം നിയന്ത്രിക്കാനുള്ള ഭരണഘടനയുടെ ഉദ്ദേശലക്ഷ്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button