തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ വിമര്‍ശനം വിവാദത്തിലേക്ക്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. അതേസമയം, നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു.
Post Your Comments