സാമൂഹിക ദ്രോഹികള്‍ നടത്തിയ ആക്രമണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ എത്തിയ പോലീസിന് പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം അരങ്ങേറിയത്. അമൃത വിദ്യാലയം സ്കൂള്‍ ബസിന് നേരെയാണ് സാമൂഹിക ദ്രോഹികളുടെ അക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ബസ്സിന്റെ മുന്പിലെയും പിറകിലെയും ചില്ലുക്കള് ഭാഗീകമായി നശിച്ചു.
സംഭവം നടന്നതിനു ശേഷം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പ്രതികരണം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. പരാതി നല്കാന് എത്തിയവരോട് എത്ര രൂപ തന്നാലിത് ഒത്തുതീർപ്പാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എന്നാല്‍ സാമൂഹിക ദ്രോഹികളെ തിരിച്ചറിയാമെന്നും പേര് വെളിപ്പെടുത്തുന്നതിന് മുമ്പാണ് ഉദ്യോഗസ്ഥര്‍ ഈ ചോദ്യം ചോദിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ജനങ്ങള്‍ക്ക് കാവലാകേണ്ട പോലീസ് നാട്ടിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണോ എന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
Post Your Comments