Latest NewsNewsInternational

മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ

ഹനോയ്: മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ. അഴിമതി കേസിലാണ് വിയറ്റ്നാമിലെ നേതാവിന് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷിച്ചത് മുന്‍ പോളിറ്റ്ബ്യുറോ അംഗമായ ദിന്‍ ല താങിനെയാണ്. രാജ്യത്തെ എണ്ണ കമ്പനിയായ പെട്രോവിയറ്റ്നാമിന് ദിന്‍ലാ നടത്തിയ സാമ്പത്തിക ദുര്‍വിനിയോഗം വലിയ നഷ്ടം വരുത്തിവച്ചു എന്നാണ് കേസ്.

പെട്രോ വിയറ്റ്നാമിന്റെ എക്സിക്യുട്ടീവ് ആയിരുന്ന ട്രിന്‍ ക്സുവാനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ദിന്‍ ലാ അടക്കമുള്ളവരെ അഴിക്കുള്ളിലാക്കിയത് അഴിമതിക്കെതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിവരുന്ന പോരാട്ടമാണ്. ഊര്‍ജ, ബാങ്കിംഗ് മേഖലയിലെ പ്രമുഖര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ദിന്‍ ലാ യ്ക്ക് പുറമേ 20 ഓളം പേര്‍ കൂടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പലരുടെയും തടവുശിക്ഷ മൂന്നു വര്‍ഷം മുതല്‍ ഒന്‍പത് വര്‍ഷം വരെയാണ് . ദിന്‍ ലായുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്നും പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും പാര്‍ട്ടി വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button