തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക വിധി. സംഭവത്തിന്റെ തെളിവുകളായ അഭയയുടെ വസ്ത്രങ്ങളും അനുബന്ധ തെളിവുകളും നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി.മൈക്കിളിനെ സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃകയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍. കേസില്‍ നാലാം പ്രതിയാണ് മൈക്കിള്‍
ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. മൈക്കിള്‍ അടക്കമുള്ളവരെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അടക്കമുള്ളവരുടെ വീഴ്ചകള്‍ അന്വേഷിക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലുമാണ് കോടതി വാദം കേട്ടത്.
Post Your Comments