ആവര്‍ത്തിച്ചുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേതൃത്വത്തിനെതിരെ രോഷത്തോടെ ബിജെപി പ്രവര്ത്തകന് ആര് സന്ദീപ്. കണ്ണൂര്‍ കക്കയക്കാട് ഐ ടി ഐയില്‍ എ ബി വി പി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന് ഇതെന്തു പറ്റി? ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തിൽ ആർഎസ്എസിനും ബിജെപിക്കുമുള്ളത്?
ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? ഓരോ കൊലപാതകം നടക്കുമ്പോഴും ഫേസ്ബുക്കിലെ ബിജെപി ആർഎഎസ്എസ് വക്താക്കള്‍ ഉയർത്തുന്ന സംശയങ്ങളാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷവും സംഘട്ടനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഊർജ്ജമാണ് നൽകുന്നതെങ്കിൽ സംഘത്തെ സംബന്ധിച്ച് അത് തളർച്ചയാണ് ഉണ്ടാക്കുക. എന്തുകൊണ്ടാണ് കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മട്ടിൽ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് സംഘം ഒരു ഗുണ്ടാ സംഘടനയല്ല എന്ന് മാത്രമാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സംഘവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസവും ഇതു തന്നെയാണ്.
Post Your Comments