ഭോപ്പാല്‍: തന്നെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇര യായ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കുമുമ്പില്‍ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ കോടതി പ്രതിക്ക് ജാമ്യം നല്‍കിയതാണ് പ്രകോപനമായത്. സംഭവത്തില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments