രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ ഈ 5 കാര്യങ്ങള്‍ ചെയുന്നത് ഒഴിവാക്കൂ, ദിവസം മുഴുവന്‍ കാര്യക്ഷമതയും സന്തോഷവുമുണ്ടാകും. കണ്ണുതുറക്കുമ്പോഴെ ചെയ്യരുതാത്ത ചിലകാര്യങ്ങളുണ്ട്. അവ നിങ്ങളുടെ കാര്യക്ഷമതയും സന്തോഷവും നശിപ്പിക്കും. ഉറക്കം വിട്ടുണരുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങളിതാ..
അലാറം സ്‌നൂസ് ബട്ടണ്‍ അമര്‍ത്തരുത്
ഉറക്കം നീട്ടിവെക്കുന്നതാണ് സ്‌നൂസ് ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. ശരീരത്തിന്റെ താളം ഇത് തെറ്റിക്കും. പകരം തലേന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് എത്രമാത്രം ഉറക്കംവേണമെന്ന്.
ഇ-മെയില്‍ അഥവാ മെസ്സേജസ് നോക്കരുത്
കിടക്കപ്പായയില്‍ നിന്ന് ഫോണിന് കൈനീട്ടി ഫോണ്‍ നോക്കണ്ട. ദിവസത്തോടുള്ള നിങ്ങളുടെ പ്രതികരണം നശിപ്പിക്കും ഇത്. കുറഞ്ഞത് ഉണര്‍ന്ന് ഒരു മണിക്കൂറിന് ശേഷം മെയില്‍ അല്ലെങ്കില്‍ മെസ്സേജസ് നോക്കുക.
കാപ്പി കുടിക്കണ്ട
രാവിലെ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവികമായി കോര്‍ട്ടിസോള്‍ എന്ന രാസപദാര്‍ഥം ഉല്‍പ്പാദിപ്പിക്കപ്പെടും. ഊര്‍ജ്ജം നിയന്ത്രിക്കുന്നത് കോര്‍ട്ടിസോളാണ്. കാപ്പി കുടിച്ചാല്‍ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയും. കാപ്പി 9.30ന് ശേഷം കുടിക്കുക.
ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധം
ദിവസം തുടങ്ങുമ്പോള്‍ ഒരിക്കലും ഒഴിവാക്കരുത് ബ്രേക്ക് ഫാസ്റ്റ്. രക്തത്തിലെ ഷുഗര്‍ അളവുകള്‍, ദഹനം, ശ്രദ്ധ തുടങ്ങിയവ നിയന്ത്രിക്കുന്നത് പ്രാതലാണ്.
ജോലിക്ക് വൈകരുത്
നേരത്തെ ഓഫീസില്‍ എത്തുക. പഠനങ്ങള്‍ അനുസരിച്ച് വൈകി ഓഫീസിലെത്തി, വൈകി ഇറങ്ങിയാലും നിങ്ങളുടെ ബോസിന് നിങ്ങളോട് അനിഷ്ടം തോന്നാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments