Latest NewsKeralaNews

രാജ്യ വികസനത്തിനായി ട്രംപും പിന്തുടരുന്നത് മോദിയുടെ നയങ്ങള്‍: യോഗി ആദിത്യനാഥ്

അലഹബാദ്: രാജ്യത്തിന്റെ വികസനത്തിനു വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെപിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ ട്രംപിനെ പോലും സ്വാധീനിച്ചതിനാലാണ് ട്രമംപ് ഇത്തരം നയങ്ങള്‍ പിന്തുടരുന്നതെന്ന് വി.എച്ച്.പി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുന്നതിനിയയില്‍ യോഗി വ്യക്തമാക്കി.

”രാജ്യത്തിന്റെ വികസനത്തിനു വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപിനോട് ചോദിക്കപ്പെട്ടപ്പോള്‍, ഇന്ത്യയുടെ വികസനത്തിനു വേണ്ടി മോദി പ്രവര്‍ത്തിക്കുന്നതു പോലെയാണെന്നാണ് മറുപടി പറഞ്ഞത്. ഇത് പ്രധാനമന്ത്രിയെ മാത്രമല്ല, 125 കോടി ഇന്ത്യക്കാരെ കൂടിയാണ് അഭിമാനിതരാക്കുന്നത്”- യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button