ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ നിര ഉപേക്ഷിച്ചു. രണ്ടാം നിരയില്‍ നിന്ന നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാനായി ട്രംപ് രണ്ടാം നിരയിലേക്ക് പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് ഈ രസകരമായ സംഭവം. ഫോട്ടോ എടുക്കാന്‍ സമയത്ത് ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ മുന്‍ നിരയിലേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രണ്ടാം നിരയില്‍ നരേന്ദ്ര മോദി നില്‍ക്കുന്നത് കണ്ട ട്രംപ് മോദിയോടൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു.
വീഡിയോ കാണാം !
Post Your Comments