Latest NewsKeralaCinemaNews

പൃഥ്വിരാജ് ആര്‍.എസ്.എസിനെ ഭയക്കുന്നയാളല്ല; ടൊവിനോ

കൊച്ചി: ആര്‍.എസ്.എസിനെ ഭയക്കുന്നയാളല്ല പൃഥ്വിരാജ് എന്ന് നടന്‍ ടൊവിനോ തോമസ്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവതാരം ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോയാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ പൃഥിരാജ് ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഇപ്പോള്‍ ചെയ്യുന്നത്.

പൃഥ്വിരാജ് ആര്‍.എസ്.എസിനെ ഭയന്നാണ് ആമിയില്‍ നിന്നും പിന്‍മാറിയതെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍എസ്‌എസിനെ പേടിച്ച്‌ പിന്മാറിയതാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച്‌ മറുപടി തരുന്ന ഒരാളാണ് അദ്ദേഹം എന്നാണ് ടോവിനോ പറയുന്നത്.

read also: പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള്‍ പരിഹാരമായി..!

കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും ‘ചെയ്തോട്ടേ’ എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്.

read also: “ഈ യുവാവ് എന്‍റെ ഉറക്കം കെടുത്തുന്നു ” കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകൻ ശ്യാമിന്റെ കൂടെയുള്ള ചിത്രം വേദനയോടെ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്

ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button