കണ്ണൂര്: ഇന്നലെ കൊല്ലപ്പെട്ട എ ബി വിപി പ്രവർത്തകൻ ശ്യാം പ്രസാദിന്റെ മരണവർത്തയറിഞ്ഞു ഞെട്ടലോടെ നടൻ ടൊവിനോ തോമസ്. മായാനദി എന്നാ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ ശ്യാം ടോവിനോയുടെ കൂടെ നിന്ന് ഒരു സെൽഫി എടുത്തിരുന്നു. ആ സെൽഫി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചാണ് ടൊവിനോ തന്റെ വേദന തുറന്നു പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
Post Your Comments