ന്യൂഡൽഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഡൽഹി പോലീസ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് അത്യാധുനിക കുറ്റാന്വേഷണ പരിശോധനയായ ഈ രീതി ഡൽഹി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് പോലീസ് അറിയിച്ചു.
നിതാരി കുട്ടക്കൊല കേസിലും അരുഷിഹേമരാജ് കൊലപാതകത്തിലും കവി മധുമിതാ കൊലപാതക കേസിലും മാത്രമാണ് മുൻപ് ഈ രീതി പരീക്ഷിച്ചിട്ടുള്ളത്. സിബിഐയുടെ ലോധി കോളനിയിലെ ഫോറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ വച്ചായിരുന്നു പരിശോധന. നേരത്തെ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും സുനന്ദ പുഷ്ക്കര്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയാത്തതിനെ ഇക്കഴിഞ്ഞ സെപ്ന്റബറില്‍ ദില്ലി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
Post Your Comments