Latest NewsNewsIndia

തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തൂത്തുവാരി

ഭോപ്പാല്‍•മധ്യപ്രദേശിലെ രഘോഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ 20 എണ്ണവും നേടി കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഭരണകക്ഷിയായ ബി.ജെ.പി നാല് വാര്‍ഡുകളില്‍ വിജയിച്ചു.

2003 ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് ഫലം ആവേശം പകരുന്നതാണ്. പ്രത്യേകിച്ചും ഈ വര്‍ഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ.

Read aslo: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് : ഫലം പുറത്തുവന്നു

 

രണ്ട് ദശകങ്ങളായി രഘോഗഡില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍.

അതേസമയം, സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി. ഒരിടത്ത് സ്വതന്ത്രന്‍ പ്രസിഡന്‍റ് ആകും. 194 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളും 145 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മറ്റുള്ളവര്‍ 13 സീറ്റുകളിലും വിജയിച്ചു.

സെമരിയ നഗര്‍ പരിഷദില്‍ വോട്ടെണ്ണല്‍ നടന്നില്ല.

ബുധനാഴ്ചയാണ് സംസ്ഥാനത്തെ വിധ നഗരങ്ങളിലേയും പട്ടണങ്ങളിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷന്‍ കമ്മീഷന്റെ രേഖകള്‍ പ്രകാരം 66 ശതമാനം പേര്‍ സമ്മതിദാനം വിനിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button