ഷാർജ ; അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. രണ്ടു വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന ഓവറിൽ ഇന്ത്യ മറികടന്നു. വൻ സ്കോർ പിന്തുടർന്ന ഗംഭീര തുടക്കമാണ് കാഴ്ച വെച്ചത്. 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 111 റൺസ് അടിച്ചുകൂട്ടി.ക്യാപ്റ്റൻ അജയ് തിവാരി (62) സുനിൽ രമേഷ് (93) എന്നിവരുടെ അർധ സെഞ്ചുറി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Read also ;ഉത്തേജക മരുന്ന് വിവാദം : ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്
Post Your Comments