KeralaLatest NewsNews

എബിവിപി പ്രവർത്തകൻ ശ്യാമിന്റെ കൊലപാതകം : ഹർത്താൽ ആരംഭിച്ചു: സംഘർഷ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം : കൊലക്ക് പിന്നിൽ എസ് ഡി പി ഐ എന്ന് സൂചന

കണ്ണൂര്‍: ബൈക്കില്‍ പോവുകയായിരുന്ന എ ബി വിപി പ്രവർത്തകനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു.പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാം പ്രസാദാണ് (24) കൊല്ലപ്പെട്ടത്. കാക്കയങ്ങാട് ഐ.ടി.ഐ. എ.ബി.വി.പി. യൂണിറ്റ് അംഗമാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. രണ്ടുമണിക്കൂറിനകം പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെയും വാഹനവും പൊലീസ് പിടികൂടി.ഇവർ കൊലപാതകത്തിന് ശേഷം കര്ണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടികൂടിയത്.

സംഭവത്തിനു പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ്റിലായവർ എസ് ഡി പി ഐ പ്രവർത്തകരാണെന്നും റിപ്പോർട്ട് ഉണ്ട്. സിപിഎം ആർ എസ് എസ് സംഘർഷം മുതലെടുത്ത് ഇത്തരം കൊലപാതകം നടത്തുന്നത് മുൻപും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കുള്ള സാധ്യത പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിലുടനീളം കനത്ത സുരക്ഷയാണുള്ളത്. ബിജെപി-സിപിഎം സംഘര്‍ഷത്തിലേക്ക് വിഷയം വഴിമാറുമോ എന്ന ആശങ്കയും ഉണ്ട്.

മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ശനിയാഴ്ച രാവിലെ 11.30-ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പുറപ്പെടും. തളിപ്പറമ്പ് , കണ്ണൂര്‍ പഴയസ്റ്റാന്‍ഡ്, കൂത്തുപറമ്പ് ടൗണ്‍, കണ്ണവം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. വിലാപയാത്രയില്‍ അക്രമം ഉണ്ടാകാന്‍ സാധ്യത പൊലീസ് കാണുന്നു. അതുകൊണ്ട് തന്നെ കനത്ത സുരക്ഷ ഒരുക്കും. കാക്കയങ്ങാട് ഐടിഐ യൂണിറ്റ് എബിവിപി അംഗമായിരുന്നു ശ്യാമപ്രസാദ്.

കാക്കയങ്ങാട് ഐടിഐ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദ് ക്ലാസ്സ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കൊമ്മേരിയില്‍ വെച്ച്‌ കാറിലെത്തിയ അക്രമി സംഘം ബൈക്കിലിടിച്ച്‌ വീഴ്ത്തി. ബൈക്കില്‍ നിന്ന് വീണ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വീട്ടുവരാന്തയില്‍വെച്ച്‌ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

എസ്പി.യോട് സംസാരിച്ച ഈ പ്രദേശത്തുള്ള ഒരാള്‍ നല്‍കിയ വിവരമാണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്. പ്രതികളുപയോഗിച്ച കാറിനെക്കുറിച്ചും പോയവഴിയെക്കുറിച്ചും ഇദ്ദേഹമാണ് സൂചനനല്‍കിയത്. വയനാടുവഴി കര്‍ണാകടയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ശിവവിക്രം നിര്‍ദ്ദേശം നല്‍കി. ഒപ്പം കാസര്‍കോട്, കോഴിക്കോട് ഭാഗങ്ങളിലും പരിശോധ കര്‍ശനമാക്കി.

ഇതിലാണ് വയനാട് ബോയ്സ് ടൗണില്‍നിന്ന് അക്രമികളെന്നു സംശയിക്കുന്ന നാലുപേരെയും വാഹനവും കസ്റ്റഡിയിലെടുത്തത്. ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെയും മകനാണ് ശ്യാമപ്രസാദ്. സഹോദരങ്ങള്‍: ഷാരോണ്‍, ജോഷി. മേഖലയില്‍ സിപിഎം-എസ്ഡിപിഐ സംഘടനകള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button