തിരുവനന്തപുരം•കണ്ണൂർ കക്കയക്കാട് ഐ.ടി.ഐയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ മുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണെന്ന് എ.ബി.വി.പി നാഷണൽ സെക്രട്ടറി ഓ.നിധീഷ് പ്രസ്താവിച്ചു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദിന്റെ കൊലപാതക കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ,തിങ്കൾ എ.ബി.വി.പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് നിധീഷ് അറിയിച്ചു.
You may also like: ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പൊലീസ്
എ.ബി.വി.പിയുടെ മൂന്നാമത്തെ പ്രവർത്തകനെയാണ് പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തുന്നത്.. മികച്ച രീതിയിൽ പ്രവർത്തിക്കുന്നആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണ് അവരുടെ പുതിയ രീതി. മുൻ സർക്കാരുകൾ വോട്ട് ബാങ്കിന് വേണ്ടി പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകൾ വേണ്ട രീതിയിൽ അന്വേഷണം നടത്താത്തത് ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്താൻ അവർക്ക് കരുത്ത് പകരുന്നത്. അതിനാലാണ് എന്‍.ഐ.എ ഈ കേസ് ഏറ്റടുക്കണമെന്ന് എ.ബി.വി.പി ആവശ്യ പെടുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച ജനുവരി 20,21 തിയ്യതികളിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും, ഇന്ത്യയിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു നാഷണൽ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു
Post Your Comments