കണ്ണൂര്‍ : എസ്ഡിപിഐ പ്രവര്‍ത്തകനായ അയൂബിനെ വെട്ടിപ്പരുക്കേല്പ്പിച്ചതിലെ വൈരാഗ്യമാണ് എബിവിപി പ്രവര്ത്തകന് കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് കാരണമായി പൊലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എബിവിപി പ്രവര്ത്തകന് കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു .
കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് ബോയ്സ് ടൗണില്‍ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ, അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഎം പ്രവര്ത്തകന് കാക്കയങ്ങാട് ദിലീപന് വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്.
Post Your Comments