ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം. ആക്രമണത്തിൽ രണ്ടുഗ്രാമീണര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവം നടന്നത് ജമ്മു, സാംബ ജില്ലകളിലാണ്. തുടരെയുണ്ടായ വെടിവെയ്പില്‍ പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.നിരവധി കന്നുകാലികളും കൊല്ലപ്പെട്ടതായി ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
read more: അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു
ഒരു ബിഎസ്‌എഫ് ജവാനും പെണ്‍കുട്ടിയും ഉള്‍പ്പടെ നാല് പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ തുടര്‍ച്ചയായി നരിയന്‍പുര്‍, ചാബ്ലിയല്‍, ഫത്തേവാള്‍, എസ്.എം പുര എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണെന്ന് സാംബയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറയുന്നു. ഇതിനകം ഏഴിലേറെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാകിസ്ഥാന്‍ ഇപ്പോള്‍ ഗ്രാമങ്ങളെയാണ് ആക്രമിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 40ഓളം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു.
ശക്തമായ ഷെല്ലാക്രമണം ഇന്നു രാവിലെ 6.30 ഓടെയാണ് നടന്നത്. ഗ്രാമീണരെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണം. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments