
ന്യൂഡല്‍ഹി: മന് കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി 28 ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന 2018 ലെ ആദ്യ മന് കി ബാത്ത് പരിപാടിയിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ എന്തുചെയ്യും. ചൈനീസ് സൈന്യത്തെ ദോക്ലാമില്‍നിന്ന് പുറത്താക്കാന്‍ എന്ത് നടപടി സ്വീകരിക്കും. ഹരിയാനയിലെ ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തുചെയ്യും എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ട്വിറ്ററിലൂടെ ഉന്നയിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments