Latest NewsNewsIndia

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

എസ് സി – എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും അജണ്ടയാണ്. അവരുടേതായ ന്യായങ്ങള്‍ നിരത്തി ഇത് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും രാഹുൽ ട്വീറ്റ് ചെയ്തു. സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് ഇപ്പോൾ പാതിവഴിയില്‍ നിലച്ചത്.
സ്കോളര്‍ഷിപ്പ് നിഷേധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button