
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നടത്തിയ ‘മന് കി ബാത്ത്’ പരിപാടിയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കുറിച്ച് സുപ്രധാനമായ ഒരു കാര്യം പറഞ്ഞില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്തുകൊണ്ട് ആര്‍എസ്എസ് നിരോധിച്ചത് എന്നതിനെ പറ്റി മോദി പറയണമായിരുന്നു. ഈ പ്രസംഗം കേട്ടാല്‍ മോദി ഇതാദ്യമായിട്ടാണ് ചരിത്രം പഠിച്ചത് എന്നു തോന്നി പോകും. സത്യത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗാന്ധി വധത്തിനു ശേഷമാണ് ആര്‍എസ് എസിനെ നിരോധിച്ചത്. ഇത് അവരുടെ ആക്രമരാഷ്ട്രീയം രാജ്യത്തിനു ആപത്താണ് എന്നു മനസിലാക്കിയതു കൊണ്ടാണ്. സര്‍ദാര്‍ ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നതിനു നല്കിയ സുപ്രധാനമായ സംഭാവന ഇതായിരുന്നു. ഇത് പറയാന്‍ പ്രധാനമന്ത്രി തയാറായില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Post Your Comments