ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതീക്ഷകൾ ഏറെയാണ്. ഏത് മേഖലയ്ക്കാവും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നതാണ് ഏറെ പ്രാധാന്യം അർഹിക്കുന്ന ചോദ്യം. ജിഎസ്ടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാരികളെയും ഉള്‍പ്പെടുത്തിയുള്ള ജനപ്രിയ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിക്കുക എന്നാണ് സൂചന. ആരോഗ്യമേഖലയില്‍ കാര്യമായ പ്രാമുഖ്യം ഉണ്ടാകുമോ എന്നാണ് സാധാരണക്കാരുടെ ആകാംക്ഷ.
സെന്‍ട്രലി സ്പോണ്‍സേര്‍ഡ് സ്കീം(സിഎസ്എസ്) വഴി 5000 കോടി ആരോഗ്യ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സിഎസ്എസ് പദ്ധതികള്‍ പ്രകാരമുള്ള സ്കീമുകളില്‍ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കും. കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്മിക്കുന്നവരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
Post Your Comments