യുഎസ്: എട്ടു തരം കാൻസറുകൾ അത്യാധുനിക രക്തപരിശോധനയിലൂടെ വളരെ നേരത്തേ കണ്ടെത്താനാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. പുതിയ രക്തപരിശോധനാ സംവിധാനം വരുംവർഷങ്ങളിൽ പൊതുജനത്തിനു ലഭ്യമായിത്തുടങ്ങും.
read also: കാൻസറിനെതിരെ പൊരുതുന്നവർക്കായി മാരത്തണിലൂടെ ഒരു സഹായം
ഈ കണ്ടുപിടുത്തം യുഎസിലെ ഗവേഷണ സർവകലാശാലയായ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ നേതൃത്വത്തിലാണു നടത്തിയത്. 1000 രോഗികളിൽ യുഎസ്, ഓസ്ട്രേലിയ രാജ്യങ്ങളിലെ ഗവേഷകസംഘം നടത്തിയ പരീക്ഷണം വിജയിച്ചു. രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനാവുക ഗർഭപാത്രം, കരൾ, പാൻക്രിയാസ്, അന്നനാളം, കുടൽ, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലെ കാൻസറാണ്.
ഈ കണ്ടെത്തൽ ചികിൽസാമേഖലയിൽ വൻ മാറ്റമുണ്ടാക്കുമെന്നു ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ പീറ്റർ ഗിബ്സ് പറഞ്ഞു. നിലവിൽ കാൻസറിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോഴാണു പരിശോധന നടത്തുന്നത്. രോഗത്തിന്റെ അവസാനഘട്ടത്തിൽ ചികിൽസ തുടങ്ങുന്നതാണ് മരണസംഖ്യ കൂടാനിടയാക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments