ന്യൂഡല്‍ഹി: ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഐസിസിയുടെ ഏകദിനത്തിലെ മികച്ച താരവും കോഹ്ലി തന്നെയാണ്. ഐസിസിയുടെ ടെസ്റ്റ് ഏകദിന ടീമിന്റെ നായകനായും കോഹ്ലിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
2016 സെപ്റ്റംബര്‍ 21 മുതല്‍ 2017 അവസാനം വരെയുള്ള സമയത്തെ താരങ്ങളുടെ കളി മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. 2,203 റണ്‍സാണ് ഈ കാലയിളവില്‍ കോഹ്ലി ടെസ്റ്റില്‍ നിന്ന് നേടിയത്. എട്ട് സെഞ്ചുറികളുടെ മികവില്‍ 77.80 ശരാശരിയിലായിരുന്നു ഈ പ്രകടനം. ഏകദിനത്തില്‍ 1818 റണ്‍സാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചു കൂട്ടിയത്. ഇതില്‍ ഏഴ്\ സെഞ്ചുറികളും ഉള്‍പ്പെടുന്നു.
ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനെയാണ്. യുസ്വേന്ദ്ര ചാഹലിന് ടി-20യിലെ മികച്ച പ്രകടനത്തിനുളള പുരസ്കാരം ലഭിച്ചു. 25-5 എന്ന പ്രകടനത്തിനാണ് പുരസ്ക്കാരം. പാക്കിസ്താന്റെ ഹസന് അലിയാണ് 2017-ലെ എമര്‍ജിങ് ക്രിക്കറ്റര്‍.
ഇത് രണ്ടാം തവണയാണ് കോഹ്ലിയെ തേടി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം എത്തുന്നത്. 24-ാം വയസില്‍ 2014ല്‍ കോഹ്ലിയായിരുന്നു താരം.
Post Your Comments