കാസര്‍കോട്: മഹിളാമന്ദിരത്തില്‍ നിന്നും യുവതിയെ കാണാതായി. കാസര്‍കോട് നഗരത്തില്‍ അലഞ്ഞുതിരിയുന്നതിനിടെയാണ് അഫ്സാനിയയെ പോലീസ് കണ്ടെത്തി മഹിളാമന്ദിരത്തിലാക്കിയത്. ഏഴു മാസത്തോളമായി അഫ്സാനിയ മഹിളാമന്ദിരത്തില്‍ കഴിയുകയായിരുന്നു.
നാല്‍പ്പതുകാരിയായ അഫ്സാനിയ ആണ് ബുധനാഴ്ച ഉച്ചയോടെ പരവനടുക്കം മഹിളാമന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ടത്. സൂപ്രണ്ടിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments