Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പ്രവാസി ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൊച്ചുമുതലാളിയോടൊപ്പം ഒളിച്ചോടിയ പ്രവീണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

വടകര•പ്രവാസി ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൊച്ചുമുതലാളിയോടൊപ്പം ഒളിച്ചോടിയ ഓര്‍ക്കാട്ടേരി സ്വദേശി പ്രവീണയുടെ ഇപ്പോഴത്തെ താമസം സ്വന്തം വീട്ടില്‍. ഏഴുവയസുള്ള മകളെ ഉപേക്ഷിച്ച് കുട്ടി കാമുകന്റെയൊപ്പം കടന്നുകളഞ്ഞ ഭാര്യയെ ഇനി വേണ്ടെന്ന നിലപാടിലാണ് ഭര്‍ത്താവ്. ഭര്‍ത്താവും കൈയൊഴിഞ്ഞതോടെയാണ് ജാമ്യം ലഭിച്ച പ്രവീണയെ ബന്ധുക്കള്‍ ചൊക്ലിയിലെ കുടുംബവീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്നു പറഞ്ഞ ഇവരെ ജാമ്യത്തിലെടുത്തത് സ്വന്തം വീട്ടുകാരായിരുന്നു.

കാമുകനായ അംജാദ് ജാമ്യം ലഭിക്കാതെ ഇപ്പോഴും അകത്താണ്. .മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്‌ (23), ഒഞ്ചിയം മനക്കല്‍ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേല്‍ കള്ളനോട്ടടിക്കാന്‍ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍, പേപ്പര്‍ എത്തിച്ചു നല്‍കിയെന്ന കേസ് മാത്രമാണുള്ളത്. അതിനാല്‍ പ്രവീണയ്ക്ക് ജാമ്യം ലഭിച്ചു. ഇതിനെല്ലാം നേതൃത്വം നല്‍കുകയും അച്ചടിച്ച കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും വിതരണത്തിന് ശ്രമിച്ചതുമെല്ലാം അംജാദ്‌ നേരിട്ടാണ്. അതിനാല്‍ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

സെപ്റ്റംബറിലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം അംജാദിന്റെ കടയിലെ ജീവനക്കാരിയായിരുന്ന പ്രവീണയേയും ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. പ്രവീണയുടെ ഭാര്‍ത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വോഷണത്തില്‍ കോഴിക്കോട് വെച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞായിരുന്നു കള്ളനോട്ടടിയും മറ്റു തട്ടിപ്പുകളും. വീട്ടില്‍ നിന്നും കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ അടക്കമുള്ള ഉപകരണങ്ങളും കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള നിരവധി ലൈംഗിക ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

You may also like:ഓര്‍ക്കാട്ടേരിയിലെ അംജാദിന്റെയും പ്രവീണയുടെയും തട്ടിപ്പുകൾ കൂടുതലും രാത്രിയിൽ : വിലസിയത് ഒരാള്‍ ക്യാമറാമാനായും മറ്റേയാള്‍ റിപ്പോര്‍ട്ടറായും

നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാര്‍ത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചെന്നും വ്യക്തമായി. ഇതില്‍ ചിലത് കോഴിക്കോട്ടെ ലോട്ടറിവില്‍പ്പനക്കാരന് നല്‍കി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാന്‍ ചെലവഴിച്ചതായും അംജാദ് മൊഴി നല്‍കിയിരുന്നു. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാന്‍ ബക്കറ്റില്‍ മോഷന്‍ സെന്‍സറുള്ള രഹസ്യ ക്യാമറയും സ്ഥാപിച്ചിരുന്നു.

ജാമ്യം കിട്ടി വീട്ടിലെത്തിയ പ്രവീണയെ ആരുമായും ആശയ വിനിമയം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ലെന്നാണ് അവര്‍ പറയുന്നത്. അംജാദ് ജാമ്യം നേടി പുറത്തുവന്നാലും അയാള്‍ക്ക് പ്രവീണയെ വിട്ടുകൊടുക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു. യുവതിയെ കണ്ടെത്താന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും പൊലീസിന് നല്‍കിയ പരാതിയിലും ഉന്നയിച്ചത് ഐ.എസ് ബന്ധമായിരുന്നു. ഇതാണ് പ്രവീണയുടെ വീട്ടുകാരെ ഭയപ്പെടുത്തുന്നത്.

അതേസമയം, കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഭര്‍ത്താവ് ഓര്‍ക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജി. ഏഴുവയസുകാരിയായ മകളെ പ്രവീണയ്ക്ക് വിട്ടുകൊടുക്കില്ലെന്നും ഷാജി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button