Latest NewsKeralaInternational

എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ മലേഷ്യയിൽ ദുരിതം അനുഭവിച്ച മലയാളികൾ നാട്ടിലേക്ക്

തിരുവനന്തപുരം ; എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ ഏജന്റിനാൽ കബളിക്കപെട്ടു മലേഷ്യയിൽ ദുരിതം അനുഭവിച്ചു വന്ന 10 മലയാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുന്നു.

ജോലിതേടി മലേഷ്യയിലെത്തിയ ഇവർ കഴിഞ്ഞ രണ്ടുമാസക്കാലമായി ഏജന്റിനാൽ കബളിക്കപെട്ടു പറഞ്ഞ ശമ്പളമോ , കൃത്യമായ ആഹാമോ ലഭിക്കാതെ ദുരിതം ജീവിതം നയിക്കുകയായിരുന്നു. ഇതോടൊപ്പം കൊടിയ ശാരീരിക പീഡനങ്ങളും താങ്ങാനാവാതെയായപ്പോൾ ഇവരിൽ ആറുപേർ സ്‌പോൺസറുടെ പക്കൽനിന്നും രക്ഷപെടുകയായിരുന്നു. അവശേഷിച്ചവരെ സ്‌പോൺസർമാർ തടങ്കലിലാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സാമൂഹ്യമാധ്യമങ്ങൾ വഴി ലഭിച്ച പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം എൻആർഐ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

എൻആർഐ സെല്ലിന്റെ പരാതിയെത്തുടർന്ന് മലേഷ്യൻ അധികൃതർ തടങ്കല്ലിലായിരുന്നവരെ മോചിപ്പിച്ചു, ഇവരെ ഇപ്പോൾ മലേഷ്യൻ ഹൈ കമ്മീഷന്റെ താൽക്കാലിക ഷെൽട്ടറിൽ താമസിപ്പിച്ചിരിക്കുകയാണ്. ഹൈ കമ്മീഷന്റെ നടപടികൾ പൂർത്തിയായാലുടൻ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകും.

ഓവർസീസ് ബിജെപിയിലെ വരുൺ നമ്പ്യാർ (എൻആർഐ സെൽ ) വിശ്വവിഭാഗ് പ്രവർത്തകരായ ഉണ്ണികൃഷ്ണൻ, ശ്രീമതി മാലാ പെരുമാൾ എന്നിവരാണ് ഇവരുടെ മോചനത്തിനായി അനുസ്യൂതം പ്രയത്‌നിച്ചത്.

Read also ;കൂടെ നിന്നവർ പോലും കാലുവാരി, ബിജെപിക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും ഭീമൻ രഘു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button