Latest NewsAutomobilePhoto Story

സാധാരണക്കാരെ ലക്ഷ്യമിട്ട് ബജറ്റ് ബൈക്ക് പുറത്തിറക്കി ഹീറോ

സാധാരണക്കാരെ ലക്ഷ്യമിട്ട് ബജറ്റ് വിലയിൽ വീണ്ടും ഹീറോ എച്ച്‌എഫ് ഡോണിനെ വിപണിയിൽ എത്തിച്ച് ഹീറോ. ബിഎസ് 4 വാഹനങ്ങൾ നിർബന്ധമാക്കിയതിനെ തുടർന്ന് പിന്‍വലിച്ച ഡോണിനെ ഒരിടവേളയ്ക്ക് ശേഷം കൂടുതൽ സുന്ദരനാക്കിയാണ്  വിപണിയിൽ എത്തിച്ചിരിക്കുന്നത്.

97.2 സിസി,ബിഎസ് IV സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിൻ 8 bhp കരുത്തും 8 Nm torque ഉത്പാദിപ്പിച്ച് ബൈക്കിനെ കരുത്തനാക്കാന്നു. മുൻപത്തെ ഡോണിലുള്ള പോലെ 4 സ്പീഡ് ഗിയര്‍ബോക്സാണ് പുതിയ വാഹനത്തിലും ഒരുക്കിയിരിക്കുന്നത്. ക്രോമിന് പകരം നൽകിയ ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ ബൈക്കിന്റെ പ്രധാന പ്രത്യേകത. എഞ്ചിന്‍, വീലുകള്‍, ഡ്രമ്മുകള്‍, എക്സ്ഹോസ്റ്റ്, ലെഗ് ഗാര്‍ഡ്, ഫോര്‍ക്ക് എന്നിവയിൽ  കറുപ്പ് നിറം നൽകിയിരിക്കുന്നു. ലളിതമാര്‍ന്ന ഡീക്കലുകളും പുതിയ എച്ച്‌എഫ് ഡൊണിന്റെ പ്രധാന സവിഷേതയാണ്.

സാധാരണക്കാരെ ലക്ഷ്യമിട്ട് ബജറ്റ് വിലയാണ് പുതിയ ഡോണിന് ഹീറോ നൽകിയിരിക്കുന്നത്. നിലവില്‍ ഒഡീഷയില്‍ മാത്രം അവതരിപ്പിച്ച ബൈക്കിന് 37,400 രൂപയാണ് എക്സ്ഷോറൂം വില. വൈകാതെ മറ്റു സംസ്ഥാങ്ങളിലും പുത്തൻ ഡോൺ വിപണിയിൽ എത്തും.

Read alsoനിരത്ത് കീഴടക്കാൻ ഹീറോയുടെ മൂന്ന് ബൈക്കുകൾ അവതരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button