സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടേസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. പരമ്പര നഷ്ടത്തിന് നായകന്‍ കോഹ്ലി വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് താരത്തെ തേടി ആ വലിയ നേട്ടം എത്തിയത്. ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് ഇന്ത്യന്‍ നായകനെ തേടിയെത്തിയത്. മാത്രമല്ല ഐസിസിയുടെ ഏകദിന-ടെസ്റ്റ് നായകനായും കോഹ്ലിയെയാണ് തിരഞ്ഞെടുത്തത്.
പുരസ്‌ക്കാരം സ്വന്തമാക്കിയ കോഹ്ലി ഐസിസിക്ക് നന്ദി ആറിയിച്ചിരിക്കുകയാണ്. 2012ല്‍ ഏകദിനതാരത്തിനുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി ആദ്യമായാണ് ലഭിക്കുന്നത്. ഇത് എനിക്ക് വലിയ ബഹുമതിയാണ്. ലോകക്രിക്കറ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കുന്നതും അഭിമാനമാര്‍ഹമാണ്. കഴിഞ്ഞ തവണ ആര്‍ അശ്വിനും ഇത്തവണ എനിക്കും ലഭിച്ചു. ഞങ്ങളുടെ കഠിനാധ്വാനം പരിഗണിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. മറ്റ് അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുന്നു- വിരാട് കോലി പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.
A video message from @imVkohli, ICC ODI Cricketer of the Year and recipient of the Sir Garfield Sobers Trophy for Cricketer of the Year! #ICCAwards pic.twitter.com/ZsXmDZXta9
— ICC (@ICC) January 18, 2018
2,203 റണ്‍സാണ് പേയാ വര്‍ഷം കോഹ്ലി ടെസ്റ്റില്‍ നിന്ന് നേടിയത്. എട്ട് സെഞ്ചുറികളുടെ മികവില്‍ 77.80 ശരാശരിയിലായിരുന്നു ഈ പ്രകടനം. ഏകദിനത്തില്‍ 1818 റണ്‍സാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചു കൂട്ടിയത്. ഇതില്‍ ഏഴ്\ സെഞ്ചുറികളും ഉള്‍പ്പെടുന്നു.
ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ്. യുസ്വേന്ദ്ര ചാഹലിന് ടി-20യിലെ മികച്ച പ്രകടനത്തിനുളള പുരസ്‌കാരം ലഭിച്ചു. 25-5 എന്ന പ്രകടനത്തിനാണ് പുരസ്‌ക്കാരം. പാക്കിസ്താന്റെ ഹസന്‍ അലിയാണ് 2017-ലെ എമര്‍ജിങ് ക്രിക്കറ്റര്‍. ഇത് രണ്ടാം തവണയാണ് കോഹ്ലിയെ തേടി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം എത്തുന്നത്. 24-ാം വയസില്‍ 2014ല്‍ കോഹ്ലിയായിരുന്നു താരം.
Post Your Comments