കണ്ട്ല: ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചു. കണ്ട്ലയിലെ ദീൻദയാൽ തുറമുഖത്തിനു 15 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന ടാങ്കറിലാണ് തീപടർന്നത്. ഉടൻതന്നെ കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ടാങ്കറിലെ 26 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇതിൽ രണ്ടു പേർക്കു പൊള്ളലേറ്റിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല. 30,000 ടണ്‍ അതിവേഗ ഡീസൽ വഹിച്ചിരുന്ന ടാങ്കറിലാണ് തീ പടർന്നത്. ഇതിന് 183 മീറ്റർ നീളമാണുള്ളത്.
Post Your Comments