ന്യൂഡൽഹി: അഗ്നി 5 മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് അഗ്നി വീണ്ടും പരീക്ഷിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. അഗ്നി സീരിസിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അത്യാധുനികവുമാണ് അഗ്നി 5. ഒന്നര ടണ്‍ ഭാരമുള്ള ആണവായുധവും വഹിച്ച് 5000 കിലോമീറ്റര്‍ ചുറ്റളവിലെവിടെയും എത്തിച്ചേരാൻ കഴിയുന്ന അഗ്നി 5ന്റെ പരിധിയിൽ ചൈനയും പാകിസ്ഥാനും മുഴുവനായും യൂറോപ്പിന്റെ ഭൂരിഭാഗവും വരും.
2016 ഡിസംബറിലാണ് ആദ്യമായി അഗ്നി 5 പരീക്ഷിക്കുന്നത്. ഒരിക്കല്‍ തൊടുത്തുകഴിഞ്ഞാല്‍ അഗ്നിയെ തടയാനോ ലക്ഷ്യം മാറ്റം വരുത്താനോ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍ഡ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യയേക്കൂടാതെ ഇത്രയും റെയ്ഞ്ച് ഉള്ള മിസൈലുകള്‍ ഉള്ളത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments