NewsIndiaInternational

ഇന്ത്യയുടെ അഗ്നി 5ന്റെ വിജയകരമായ പരീക്ഷണത്തോടെ ലോക രാജ്യങ്ങൾ പരിഭ്രാന്തിയിൽ

ലണ്ടന്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ വരെ ലക്ഷ്യം വയ്ക്കാന്‍ ശക്തിയുള്ളതാണ് അഗ്നി 5 എന്നാണ്.

ചെെനയുടെ വടക്കന്‍ മേഖലയാകെ വരുതിയിലാക്കാന്‍ കെല്‍പുള്ള ആണവായുധ ശേഷിയുള്ള താണ് ഇന്ത്യയുടെ ഈ മിസൈൽ.അഗ്നി 5ന്റെ വിജയകരമായ പരീക്ഷണത്തോടെ ഇന്ത്യയുടെ അയല്‍ രാജ്യമായ ചെെനയുമായുള്ള ബന്ധത്തില്‍ മാറ്റം വരുമെന്നാണ് ലോകരാജ്യങ്ങളുടെ നിരീക്ഷണം.ചൈന ഉയര്‍ത്തുന്ന ആണവഭീഷണിയെ ചെറുക്കാന്‍ വേണ്ടിയാണ് ഇന്ത്യ ഇത് വികസിപ്പിച്ചെടുത്തതെന്നാണ് പ്രതിരോധ വിദഗ്ധന്മാരുടെ അഭിപ്രായം.

ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചെെന, എന്നീ രാജ്യങ്ങള്‍ക്കു മാത്രമേ ഇത്ര പ്രതിരോധ ശക്തിയുള്ള മിസെെല്‍ കെെവശമുള്ളു. അഗ്നി 5ന്റെ പരീക്ഷണ വിജയത്തോടെ ഇന്ത്യന്‍ സെെനിക ശക്തി പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button