ലിസ്ബന്‍: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച 745 കിലോ കൊക്കെയ്‌ൻ പിടികൂടി. തെക്കേ അമേരിക്കയില്‍നിന്നും യൂറോപ്പിലേക്കു കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും സംയുക്ത പൊലീസ് സംഘമാണ് പിടികൂടിയത്.
യൂറോപ്പിലേക്കു ലഹരി എത്തിക്കുന്ന വന്‍സംഘത്തിലെ ഒന്‍പതുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കപ്പല്‍ കണ്ടെയ്‌നറുകളില്‍ ലഹരികടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 2017 ഏപ്രില്‍ മുതല്‍ പോര്‍ച്ചുഗലിലും സ്‌പെയിനിലും റെയ്‌ഡ് നടക്കുന്നുണ്ട്. ഇരുരാജ്യത്തിനും ഇടയിലുള്ള പര്‍വതപ്രദേശമായ ഐബീരിയ ഉപദ്വീപു വഴിയാണ് യൂറോപ്പിലേക്കുള്ള ലഹരികടത്ത് നടത്തുന്നത്
Incautamos 745 kilos de cocaína oculta en… ¡piñas! procedentes de #sudamérica
Hay 9 narcos detenidos.https://t.co/GLSLSF8rQJ pic.twitter.com/uZKNrxv233— Policía Nacional (@policia) January 17, 2018
Post Your Comments