
എത്യോപ്യ: വീയേറിയ അരക്കെട്ടും പൊണ്ണത്തടിയും കുടവയറുമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. ശരീരം ഇങ്ങനെ ആക്കാന്‍ ഈ നാട്ടിലെ ആണുങ്ങള് ചെയ്യുന്നതു ഞെട്ടിക്കുന്ന കാര്യങ്ങള്‍. എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗത്തില്‍ പെട്ട സ്ത്രീകള്‍ക്കാണ് കുടവയറും പൊണ്ണത്തടിയും വീതിയേറിയ അരക്കെട്ടുമുള്ള പുരുഷന്മാരെ ഇഷ്ടം. ഈ ഗോത്രവര്‍ഗക്കാര്‍ തടികൂടാനായി പശുവിന്റെ പാലും രക്തവും മാത്രം കുടിച്ചു മണ്കുടിലില് നഗ്നരായി കഴിഞ്ഞാണു ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്.
ഇത്തരം പുരുഷന്മാരെ കണ്ടെത്താന്‍ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ മത്സരം തന്നെ നടക്കാറുണ്ട്. പുതുവര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന കായേല് എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന കാലയളവില്‍ ഇവര്‍ക്കു മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍ മത്സരത്തിനായി ഇവര്‍ പശുക്കളെ കൊല്ലാറില്ല.
Read Also: “സുന്ദരിപോലീസേ ഞങ്ങളെ അറസ്റ്റ് ചെയ്യൂ”; വനിതാ പോലീസ് ഓഫീസര്‍ക്ക് ആരാധകരുടെ അപേക്ഷ
പകരം അവയുടെ ഞരമ്പില്‍ ചെറിയ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കും. ഇതിനു ശേഷം ഇതു കളിമണ്ണു കൊണ്ട് അടച്ചുവയ്ക്കുന്നു. പുലര്‍ച്ചേയാണു രക്തം കുടിക്കുന്നത്. ആദ്യമായി രക്തം കുടിക്കുന്നവര്‍ തുടക്കത്തില്‍ ഛര്‍ദ്ദിക്കും. എന്നാല്‍ പതിവാക്കുന്നതോടെ ഇതു മാറും എന്നും പറയുന്നു. എല്ലാ കുടുംബത്തില്‍ നിന്നും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തില്‍ പങ്കെടുപ്പിക്കും.
എല്ലാ ദിവസവും രാവിലെ പശുവിന് പാലും പശുവിന് രക്തവുമായി പെണ്‍കുട്ടികളും സ്ത്രീകളും എത്തും. ഇതു കൂടിച്ച് അനങ്ങാതിരിക്കുകയാണ് മത്സരത്തില പങ്കെടുക്കുന്ന പുരുഷന്മാര് ചെയ്യുന്നത്. മത്സരത്തില്‍ വിജയിക്കുന്നയാള്ക്കു സമൂഹത്തിന്റെ വലിയ ബഹുമാനം ലഭിക്കും. ആറുമാസത്തിനു ശേഷം മത്സരാര്‍ത്ഥികള്‍ പുറത്തുവരുന്ന ദിവസം വലിയ ആഘോഷത്തോടെ ഇവരെ സ്വീകരിക്കും. മണ്ണും ചാരവും കൊണ്ടു ശരീരം മറച്ചാണ് ഇവര്‍ പുറത്തു വരുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments