തിരുവനന്തപുരം : ശബരിമലയിലെ വരുമാനം 45 കോടി രൂപ വര്‍ധിച്ച് 255 കോടിയെന്ന റെക്കോഡിലെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. ലേല വരുമാനത്തിലെ തുകയിൽ കൈവെച്ചാണ് കഴിഞ്ഞ മാസങ്ങളില്‍ ജീവനക്കാർക്ക് ശമ്പളം നൽകിയത്.അഴിമതിയും ധൂര്‍ത്തും മൂലം സാമ്പത്തിക അടിത്തറ തകര്‍ന്ന ദേവസ്വം ബോര്‍ഡിന് 13 മാസത്തെ ശമ്ബളത്തിനും പെന്‍ഷനും ആവശ്യമായ തുക കരുതല്‍നിക്ഷേപമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലേലവരുമാനത്തില്‍നിന്ന് 40 കോടിയോളം രൂപ ശമ്പളത്തിനായി ചെലവിട്ടെന്നാണു സൂചന. ഇക്കൊല്ലത്തെ കരുതല്‍ നിക്ഷേപത്തിനുള്ള പണമാണ് ഇത്തരത്തിൽ ചെലവിട്ടത്. കഴിഞ്ഞ നവംബർ മുതൽ പണം ബാങ്കിൽ നിക്ഷേപിക്കാതെ ബോര്‍ഡിന്റെ അനുമതിയില്ലാതെ ദേവസ്വം അക്കൗണ്ട്സ് ഓഫീസറും ദേവസ്വം കമ്മിഷണറും ചേര്‍ന്ന് മരാമത്ത് പണികള്‍ക്കായി ചീഫ് എന്‍ജിനീയര്‍ക്ക് അനുവദിക്കുകയായിരുന്നു.
Post Your Comments