ഭോപ്പാല്‍: അംഗരക്ഷകനെ തല്ലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പുലിവാല്‍പിടിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു 17 നു നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സര്‍ദാപുരില്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കിടെയാണു സംഭവമുണ്ടായതെന്നാണു വിവരം. 2016 ല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ സുരക്ഷാജീവനക്കാര്‍ ഇദ്ദേഹത്തെ എടുത്തുകൊണ്ടു പോകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൂടെയുളള മുഴുവന്‍ ആളുകളും നടക്കുമ്പോഴായിരുന്നു ഇത്. ഇതു വലിയ നാണക്കേടുണ്ടാക്കി. ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടിക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണു പുറത്തിറങ്ങിയത്. മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലേക്കാള്‍ നല്ലതാണെന്നും സംസ്ഥാനം അമേരിക്കയെയും ഇംഗ്ലണ്ടിനെയും അപേക്ഷിച്ചു വളരെ മെച്ചപ്പെട്ടതാണെന്നും കഴിഞ്ഞ നവംബറില്‍ ചൗഹാന്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയ എതിരാളികളുടെയും സാമൂഹികമാധ്യമങ്ങളുടെയും വിമര്‍ശനമേറ്റു വാങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ നിലവിട്ട് പ്രവര്‍ത്തിച്ച് ഇതിനു മുമ്പും അദ്ദേഹം വിവാദം വിലയ്ക്കു വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 24 ന് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനവും വിവാദമുയര്‍ത്തി. അമേരിക്കയിലെ റോഡുകളേക്കാള്‍ മധ്യപ്രദേശിലെ റോഡുകളാണു ഭേദമെന്നു വാഷിങ്ടണ്‍ വിമാനത്താവളത്തില്‍നിന്നു നഗരത്തിലേക്കുളള യാത്രാമധ്യേയുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ നടത്തിയ പരാമര്‍ശമാണു വിമര്‍ശനം ക്ഷണിച്ചുവരുത്തി.
Post Your Comments