മറയൂർ: ചന്ദനത്തൈ നഴ്സറിയിലേക്ക് വെള്ളം തിരിക്കാൻ ഹോസുമായി പാറപ്പുറത്ത് കയറിയ കരാറുകാരൻ കാൽവഴുതി വീണ് പാറയിൽ തലയിടിച്ച് മരിച്ചു. മേലാടി സ്വദേശിയും മറയൂർ സാൻഡൽ ഡിവിഷനിലെ കരാറുകാരനുമായ രവി ഗണേശൻ (58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം നടന്നത്. മറയൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Read Also : രാജ്യത്ത് ജനന- മരണ രജിസ്ട്രേഷൻ നടത്താൻ ഇനി മുതൽ മാതാപിതാക്കളുടെ ആധാർ നിർബന്ധം, വിശദാംശങ്ങൾ അറിയാം
മൃതദേഹം സംസ്കരിച്ചു. ഭാര്യ അന്തോണിയമ്മ, മക്കൾ രാജേശ്വരി, ബാബു(തമ്പു). മരുമക്കൾ: ദേവ, സെൽവി.
Post Your Comments