Latest NewsKeralaNews

കോടിയേരിയുടെ ലക്ഷ്യം കേരളത്തെ ചൈനയുടെ പ്രവിശ്യ ആക്കുകയോ? പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബിജെപി നേതാനവ് പി കെ കൃഷ്ണദാസ് കോടിയേരിയുടെ ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ചൈനീസ് യൂദാസാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കൃഷ്ണദാസ് പറഞ്ഞു. ചൈനയില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി സിപിഎം വലിയ രീതിയില്‍ ഫണ്ട് വാങ്ങുന്നതായും കൃഷ്ണദാസ് ആരോപിച്ചു.

read also: കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ഡിജിപിക്ക് ബിജെപിയുടെ കത്ത്

കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകമാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം ഇതേ ആവശ്യമുന്നയിച്ച്‌ ബിജെപി ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന പ്രസ്താവന രാജ്യദ്രോഹമാണ്. സിപിഎം ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയ്യാറാകണം.

read also: ചൈനയെ പ്രകീര്‍ത്തിക്കുന്ന കോടിയേരി മാപ്പു പറയണം; ചെന്നിത്തല

അതാണ് ചൈനാ ഭക്തന്മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് നല്ലതെന്നും സിപിഎം നേതാവ് ഇന്ത്യാചൈന ബന്ധം വഷളായ സമയത്താണ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button