Latest NewsNewsIndia

മമതയുടെ കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാളായി : മമതയെ കുറിച്ച് മുകേഷ് അംബാനിയുടെ വാക്കുകള്‍ ഇങ്ങനെ

കൊല്‍ക്കത്ത: മമതയുടെ ഭരണത്തിന്‍കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാള്‍ ആയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേ ആയിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മുകേഷ് അംബാനി പ്രശംസിച്ചത്.

കുറഞ്ഞ വളര്‍ച്ചാ നിരക്കിനോട് ബംഗാള്‍ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ബംഗാള്‍ കടുവയെപോലെ ഭാവിയെ നോക്കി ബംഗാള്‍ കുതിക്കുകയാണ്. ഇന്ന് സംസ്ഥാനം വ്യവസായ സൗഹൃദമാണ്. മമതയുടെ നേതൃത്വത്തിന്‍കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാള്‍ ആയി- മുകേഷ് പറഞ്ഞു.

പശ്ചിമബംഗാളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടെലികോം, പെട്രോളിയം റീട്ടെയില്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്. കൂടാതെ മൊബൈല്‍, സെറ്റ് ടോപ് ബോക്‌സ് എന്നിവയുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും പദ്ധതിലക്ഷ്യങ്ങളിലുണ്ട്.

ബംഗാള്‍ വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് ബംഗാള്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി ചടങ്ങില്‍ മമതാ ബാനര്‍ജിക്ക് വാക്ക് നല്‍കി. കൂടാതെ മമതാ ബാനര്‍ജി നല്ലൊരു മുഖ്യമന്ത്രി മാത്രമല്ല. അതിനും മുകളിലാണ് അവരുടെ പ്രവര്‍ത്തനം എന്നും മുകേഷ് അംബാനി പറഞ്ഞു.

മുകേഷ് അംബാനിക്കു പുറമെ ചടങ്ങില്‍ പങ്കെടുത്ത മറ്റ് വ്യവസായ ഗ്രൂപ്പുകളും ബംഗാളിന് പലവിധത്തിലുള്ള സഹായങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പൈപ്പ് ഗ്യാസ് സംരഭത്തെ ഉയര്‍ത്തിക്കൊണ്ടുവരാനായി 1,200 കോടി രൂപ ബംഗാളില്‍ നിക്ഷേപിക്കുമെന്ന് ഹീരാനന്ദിനീ ഗ്രൂപ്പ് പറഞ്ഞു.

ബംഗാളിലെ നദികളിലും തടാങ്ങളിലും സമുദ്രവിമാന പാതകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പാണ് സ്‌പെയ്‌സ് ജെറ്റ് മേധാവി അജയ് സിങ് ഉറപ്പ് നല്‍കിയത്. ഇന്ത്യയിലെ വ്യവസായ സംരഭകര്‍ക്ക് പുറമെ പോളണ്ട്, ചൈന, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളിലെ പ്രതിനിധികളും ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button