രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കെ.എസ്.ആര്.ടി.സി. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ‘മിന്നലി’ന് നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് നിയമം. ഇതു ജീവനക്കാര്‍ തെറ്റിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നേരത്തെ ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു.
Read Also: ‘മിന്നല്‍’ ബസ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്
സൂപ്പര്‍ ക്ലാസ് സര്‍വീസായ ‘മിന്നല്‍’ മനുഷ്യത്വം നോക്കിയാല്‍ കൃത്യസമയത്ത് ഓടി എത്തില്ലെന്നും മിന്നലിന് രാത്രി 11-നുശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക സ്റ്റോപ്പ് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അധികൃതർ പറയുകയുണ്ടായി. കെഎസ്ആര്‍ടിസി എംഡി കഴിഞ്ഞ ജൂലൈ ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നതായും അവർ വ്യക്തമാക്കുന്നു. യാത്രക്കാരി ആവശ്യപ്പെട്ട പയ്യോളിയില്‍ സ്റ്റോപ്പില്ലെന്നകാര്യം അറിയിച്ചിരുന്നതായി കണ്ടക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെ നീക്കം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments