
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സേ നേടിയുള്ളൂ. ആ തോല്‍വി മൈതാനത്ത് ഉപേക്ഷിക്കുകയാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രതികരിച്ചത്.
എല്ലാം ആ മൈതാനത്ത് ഉപേക്ഷിക്കുകയാണ് എന്റെ പതിവ്. നമ്മള്‍ പരാജയപ്പെട്ടതിനാല്‍ എന്റെ 153 റണ്‍സിന് ഒരു വിലയുമില്ല. നമ്മള്‍ ജയിച്ചിരുന്നെങ്കില്‍ അമ്പതോ മുപ്പതോ റണ്‍സാണെങ്കില്‍ പോലും അത് എനിക്ക് പ്രധാനപ്പെട്ടതായേനെ. വ്യക്തിപരമായ നേട്ടങ്ങള്‍ അല്ല എനിക്ക് കാര്യം. കൂട്ടായ്മയിലൂടെ വിജയിക്കുക എന്നതാണ് പ്രധാനം. നമ്മള്‍ ശ്രമിച്ചു, പക്ഷേ വേണ്ടത്ര ശ്രമിച്ചില്ല. ദക്ഷിണാഫ്രിക്ക നമ്മളെക്കാള്‍ മികച്ചുനിന്നു, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍. അതാണ് അവര്‍ വിജയിക്കാന്‍ കാരണം. അവര്‍ വിജയം അര്‍ഹിക്കുന്നു.- വിരാട് കോലി പറഞ്ഞു.
Post Your Comments